ഡൊണാല്‍ഡ് ട്രംപിന്റെ ഫ്‌ലോറിഡയിലെ ആഢംബര വസതിയില്‍ എഫ്ബിഐ റെയ്ഡ്

ഫ്‌ലോറിഡ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിന്റെ ഫ്‌ലോറിഡയിലെ അഢംബര വസതിയില്‍ എഫ്ബിഐ റെയ്ഡ്. തിങ്കളാഴ്ച എഫ്ബിഐ ഏജന്റുമാര്‍ തന്റെ ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോ എന്ന ആഢംബര വസതിയില്‍ റെയ്ഡ് നടത്തുകയും തന്റെ സ്വകാര്യകാര്യങ്ങള്‍ ചികഞ്ഞെന്നും, സേയ്ഫുകള്‍ കുത്തിപ്പൊളിച്ചെന്നും ട്രംപ് വെളിപ്പെടുത്തി.

ട്രംപ് യുഎസ് പ്രസിഡന്റായ കാലത്തെ ചില വൈറ്റ്‌ഹൌസ് രേഖകള്‍ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എഫ്ബിഐ റെയിഡ് എന്നാണ് വിവരം. വൈറ്റ് ഹൗസില്‍ നിന്നുള്ള രഹസ്യരേഖകള്‍ ട്രംപ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്നാണ് ചില എഫ്ബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് സ്ഥിരീകരിച്ചു.

തന്റെ എസ്റ്റേറ്റ് നിലവില്‍ എഫ്ബിഐയുടെ അധീനതയിലാണെന്നും എന്തിന്റെ പേരിലാണ് റെയ്ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു.

 

 

Share news
error: Content is protected !!
Scroll to Top