Section

malabari-logo-mobile

ഫസലിന് നവജീവന്‍ വായനശാലയുടെ സ്‌നേഹാദരം

HIGHLIGHTS : Fazal was felicitated for securing 507th rank in the civil service examination

പരപ്പനങ്ങാടി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 507-ാം റാങ്ക് നേടിയ പി.വി അബ്ദുള്‍ ഫസലിനെ
അദ്ദേഹത്തില്‍ വീട്ടിലെത്തി നവജീവന്‍ വായനശാല പ്രവര്‍ത്തകര്‍
അനുമോദിച്ചു.
കുട്ടിക്കാലം മുതല്‍ ഉന്നത വിദ്യാഭ്യാസവും അതിലൂടെയുള്ള ഉയര്‍ച്ചയും വളര്‍ച്ചയും സ്വപ്നം കണ്ട് വളര്‍ന്ന ആളാണ് ഫസല്‍. സ്വപ്രയത്‌നം കൊണ്ട് ഫസല്‍ അത് സാധ്യമാക്കിയെടുത്തതിലൂടെ പരപ്പനങ്ങാടിയുടെ അഭിമാനമായി മാറുകയാണ് ഫസല്‍.
വിദ്യാഭ്യാസപരമായി അത്ര ഉയര്‍ന്ന കുടുംബ പശ്ചാത്തലത്തിലല്ല ഫസല്‍ വളര്‍ന്നത്. പക്ഷേ ഇഛാശക്തിയും അര്‍പ്പണബോധവുമെന്ന പശ്ചാത്തലം ഫസല്‍ തന്റെ ചിന്തകളില്‍ കെട്ടിപ്പൊക്കി.
ഒരു വലിയ സ്വപ്നത്തിനു വേണ്ടി അതിലൂടെ യാത്ര ചെയ്തു. ആരും അറിയാതെ സ്വന്തം പരിശ്രമത്തിന് മനോബലം കൂട്ടുപിടിച്ച് ഫസല്‍ മുന്നോട്ട് നടന്നു.കിട്ടാവുന്നേടത്തോളം പുസ്തകങ്ങള്‍ വായിച്ചു. വായനയിലൂടെ പുതിയ ലോകത്തിലേക്ക് കുതിച്ചു.
അങ്ങനെ മൂന്നാമത്തെ പരിശ്രമത്തില്‍ വിജയക്കൊടി നാട്ടി.ഇനിയും പ്രതീക്ഷകള്‍ ബാക്കിയുണ്ടെന്ന് ഫസല്‍ പറയുന്നു. യാത്ര മുന്നോട്ട് തന്നെ എന്ന് വാക്കുകളില്‍ സൂചനയുമുണ്ട്.
ഫസലിന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് വായനശാല പ്രവര്‍ത്തകര്‍ പറഞ്ഞു.

ഫസലിന്റെ ഉപ്പ പി.വി ബാവ, ഉമ്മ അസ്‌റാബി, അനിയത്തി ഫാസില എന്നിവര്‍ വായനശാലയുടെ സ്‌നേഹാദരത്തില്‍ പങ്കു ചേര്‍ന്നു.

sameeksha-malabarinews

വായനശാലയെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് സനില്‍ നടുവത്ത്, വൈ. പ്രസിഡണ്ട് വിനോദ് തള്ളശ്ശേരി, കേലച്ചന്‍കണ്ടി രാജീവന്‍, കെ.ശീതള, സിമി.കെ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!