എ ആര്‍ നഗറില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

തിരൂരങ്ങാടി : എആര്‍ നഗര്‍ കക്കാടംപുറത്ത് അതിഥി തൊഴിലാളികള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒറീസ സ്വദേശി രാം ചന്ദ് പൂജാരി (55) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം പുറത്തറിഞ്ഞത്.

തൊട്ടടുത്ത മുറിയില്‍ താമസിക്കുന്നവരുമായാണ് സംഘര്‍ഷം ഉണ്ടായത്. മദ്യലഹരിയില്‍ ആയിരുന്നെന്ന് സംശയിക്കുന്നു. സംഭത്തില്‍ അടുത്ത മുറിയില്‍ താമസിക്കുന്ന ഇയാളുടെ ബന്ധുക്കള്‍ കൂടിയായ 2 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോലീസ് പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top