Section

malabari-logo-mobile

അന്യസമുദായക്കാരനെ പ്രണയിച്ച മകളെ പിതാവ് എണ്ണയില്‍ പൊരിച്ച് കൊന്നു

HIGHLIGHTS : ചെന്നൈ : അന്യസമുദായത്തില്‍ പെട്ട യുവാവിനെ പ്രണയിച്ചതിന് പതിനാറുകാരിയായ മകളെ പിതാവ് എണ്ണയില്‍ പൊരിച്ച് കൊന്നു. രാമനാഥപുരം മുതുകുളത്തൂരിനടുത്താണ് സംഭ...

imagesചെന്നൈ : അന്യസമുദായത്തില്‍ പെട്ട യുവാവിനെ പ്രണയിച്ചതിന് പതിനാറുകാരിയായ മകളെ പിതാവ് എണ്ണയില്‍ പൊരിച്ച് കൊന്നു. രാമനാഥപുരം മുതുകുളത്തൂരിനടുത്താണ് സംഭവം നടന്നത്. സംഭവത്തില്‍ പിതാവ് അല്ലി  രാജന്‍ (45) നെ പോലീസ് അറസ്റ്റ് ചെയ്തു.

അല്ലി രാജന്റെ മകളായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സമീപവാസിയായ ധരണ്‍രാജ് എന്ന ചെറുപ്പക്കാരനെ രഹസ്യവിവാഹം ചെയ്തിരുന്നു. ഈ വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ഇതേ തുടര്‍ന്ന് ധരണ്‍രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ കരിഞ്ഞ മൃതദേഹം വീടിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അനേ്വഷണത്തിലാണ് പിതാവാണ് പെണ്‍കുട്ടിയെ തിളച്ച എണ്ണയില്‍ മുക്കി കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!