Section

malabari-logo-mobile

ഫറോക്കില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബസ്സിനടിയില്‍ പെട്ട രണ്ട് പേര്‍ മരിച്ചു

HIGHLIGHTS : കോഴിക്കോട്: കുണ്ടായിത്തോടിനടുത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബസ്സിനടിയിലേക്ക് തെറിച്ചു വീണ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.

accidentകോഴിക്കോട്: കുണ്ടായിത്തോടിനടുത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബസ്സിനടിയിലേക്ക് തെറിച്ചു വീണ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കൊളത്തറ റഹ്മാന്‍ ബസാര്‍ മീന്‍പൊയില്‍ വീട്ടില്‍ അലി സുല്‍ത്താന്‍(24), കൊളത്തറ പള്ളിപ്പറമ്പ് നരിപറമ്പ് വീട്ടില്‍ ജാസിം(25) എന്നിവരാണ് മരിച്ചത് റഹ്മാന്‍ബസാര്‍ സ്വേദശി കല്ലുങ്ങല്‍ വീട്ടില്‍ അബു താരിക്കിനാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. കുണ്ടായിത്തോട് മനോജ് പാക്കിങ്ങ് കമ്പനിയുടെ സമീപത്ത് റോഡിലാണ് അപകടമുണ്ടായത്. രാമനാട്ടുകരിയില്‍ നിന്ന് വരികയായിരുന്ന ഇരുബൈക്കുകളും റഹ്മാന്‍ ബസാറിലേക്ക് വരികയായിരുന്ന ഇരു ബൈക്കുകളും ഏതിരെ വന്ന കാറിനെ വെട്ടിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടിയിടിച്ച് വീഴുകയായിരുന്നു. ഇതിനിടെ കാറിന് പിന്നാലെ വന്ന ബസ്സിനടിയിലേക്കാണ് ഇവര്‍ വീണത്. ഇരുവരും ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!