ഗാസയില്‍ 7 മണിക്കൂര്‍ വെടിനിര്‍ത്തല്‍

images (1)ഗാസ : ഗാസയില്‍ 7 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. രാവിലെ 7 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗാസയുടെ കിഴക്കന്‍ ഭാഗങ്ങളിലും റാക്കയിലുമണ് ഇസ്രായേല്‍ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.

ഖാന്‍ യൂനിസിന് കിഴക്കുഭാഗത്തുള്ള അബസന്‍ അല്‍ കബീറ, അബസന്‍ അല്‍ സഖീറ എന്നീ ഗ്രാമങ്ങളിലെ വീടുകളില്‍ നിന്നും പലസ്തീനികള്‍ ഒഴിഞ്ഞ് പോകണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടു.

അതേ സമയം ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ ഇസ്രായേല്‍ നടത്തിവരുന്ന കൂട്ടക്കൊലകളില്‍ നിന്നും അന്താരാഷ്ട്ര ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണെന്ന് ഹമാസ് പ്രതികരിച്ചു.

Share news
error: Content is protected !!
Scroll to Top