മലപ്പുറം: ഉപ്പയും മകനും സഞ്ചരിച്ച ബൈക്ക് കിണറ്റില്‍ വീണ് രണ്ട് പേര്‍ക്കും ദാരുണാന്ത്യം.കുന്നത്തു പടിയന്‍ ഹുസൈന്‍ (65),മകന്‍ ഹാരിസ് ബാബു(30) എന്നിവരാണ് മരണപ്പെട്ടത്
കോട്ടക്കല്‍ മാറാക്കര പഞ്ചായത്തിലെ ആമ്പാറയില്‍ ഇന്ന് രാവിലെയാണ് ദാരുണമായ അപകടം സംഭവിച്ചു. അവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ കിണറ്റിലേക്ക് വീണു.
ഇവര്‍ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ ആണ് അപകടം.
അപകടം നടന്ന ഉടന്‍ തന്നെ ഗുരുതരമായി പരിക്കേറ്റ രണ്ട് പെരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടവിവരം അറിഞ്ഞയുടന്‍ മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




