തിരുവനന്തപുരം: ആശമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന സമരം അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം കടുപ്പിച്ച് ആശമാര്‍. മുടിമുറിച്ചാണ് ആശമാര്‍ പ്രതിഷേധിച്ചത്. പത്മജ എന്ന ആശവര്‍ക്കര്‍ തല മുണ്ഡനം ചെയ്താണ് തന്റെ പ്രതിഷേധം അറിയിച്ചത്.
മുടി എത്രത്തോളം മുറിക്കണം എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനം ആണെന്നും സമരക്കാര്‍ വ്യക്തമാക്കി.തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ആശമാര്‍ പറഞ്ഞു. അതേസമയം, ആശമാരുടെ നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.
കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ സമരവേദിയില്‍ മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളികളായി.




