HIGHLIGHTS : കാമുകി തിരൂര്‍ സ്വദേശിനി തിരൂര്‍: പിതാവിന്റെ അവിഹതബന്ധത്തിന് എതിരുനിന്ന പതിനാലു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയതിന് പിതാവിനെയും കാമുകിയെയും ...
കാമുകി തിരൂര്‍ സ്വദേശിനി
തിരൂര്‍: പിതാവിന്റെ അവിഹതബന്ധത്തിന് എതിരുനിന്ന പതിനാലു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയതിന് പിതാവിനെയും കാമുകിയെയും അവരുടെ മക്കളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. പെണ്‍കുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ നടത്തിയ പരാതിയിലാണ്. ഇരങ്ങാലക്കുട പൊറത്തശ്ശേരി സ്വദേശി ബെന്നി(42) കാമുകി തിരൂര്‍ വെട്ടം പരിയാപുരം സ്വദേശിനി വിനീത(38)യും ഇരുവരുടെയും രണ്ട് ആണ്‍മക്കളുമാണ് അറസ്റ്റിലായത്.
ബെന്നിയുടെയം ഭാര്യ ജൂലിയയുടെയും മകളായ ഷെമി ആണ് കൊല്ലപ്പെട്ടത്. ബെന്നിയും ജൂലിയയും തമ്മില്‍ രണ്ട് വര്‍ഷമായി അകന്ന് കഴിയുകയാണ്. ഇവര്‍ തമ്മിലുള്ള വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ജൂലിയുടെ വീട്ടിലെത്തിയ ബെന്നി മകള്‍ ഷെമിയെയും കൂട്ടി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ജൂലിയ പോലീസില്‍ പരാതിപ്പെടുകയും പോലീസ് കാണ്‍മാനില്ലെന്ന പത്രപരസ്യം നല്‍കുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്ന ബെന്നി തിരൂര്‍ ചമ്രവട്ടത്തുണ്ടെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ ഷെമിയെ കാണഞ്ഞതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പിതാവും കാമുകിയും മക്കളും ചേര്‍ന്ന് നടത്തിയ കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥ പുറത്തുവന്നത്.
സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ ജൂലിയയുടെ വീട്ടില്‍ നിന്നിറങ്ങിയ ബെന്നി മകളുമൊത്ത് നേരെ പോയത് ചമ്രവട്ടത്ത് വിനീത താമസക്കുന്ന വാടകവീട്ടിലേക്കായിരുന്നു. എന്നാല്‍ ഷെമി വിനീതയുമായുള്ള അവിഹിതബന്ധത്തെ ശക്തമായി എതിര്‍ക്കുകയും തന്നെ തിരികെ അമ്മയുടെ അടുത്തെത്തിക്കണമെന്ന് വാശിപിടിക്കുകയും ചെയ്‌തതോടെയാണ് മകളെ കൊല്ലാന്‍ ബെന്നിയും വിനീതയും തീരുമാനിക്കുന്നത്. ഇതിനായി ബെന്നി കഴിഞ്ഞ ആഗസ്‌റ്റ് 20ന് പരാസെറ്റമോള്‍ ഗുളികള്‍ ഭക്ഷണത്തിനൊടപ്പം നല്‍കി മയക്കിക്കിടത്തി കോഴിക്കോട് നാലാം ഗെയറ്റിന് സമീപത്തുള്ള കെട്ടിടത്തിന്റെ വരാന്തയില്‍ കൊണ്ടുപോയികിടത്തി. പിന്നീട് ബെന്നിയുടെ മകനെ തന്നെ കാവല്‍ നിര്‍ത്തി ബെന്നിയും വിനീതിയും വിനീതയുടെ മകനും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തകയായിരുന്നത്രെ. പിന്നീട് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയിട്ടു. മൃതദേഹം ട്രെയിന്‍ കയറി വികൃതമായി പോയിരുന്നു.
ഒരു പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍വേട്രാക്കില്‍ കണ്ടത്തിയതിനെ തുടര്‍ന്ന അന്ന് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ് അന്ന് പെണ്‍കുട്ടിയുടെ മൃതദേഹം അഞ്‌ജാത എന്ന നിലയില്‍ സംസ്‌ക്കരിച്ചിരുന്നു. ബെന്നിയെ ചോദ്യം ചെയ്‌തപ്പോഴാമ് അത് ഷെമിയുടെതാണന്ന് തിരിച്ചറിഞ്ഞത്.