മേലാറ്റൂരില്‍ തിളച്ച മോരുകറിയില്‍ വീണ്‌ യുവാവ്‌ മരിച്ചു

Untitled-2 copyമേലാറ്റൂര്‍: വിവാഹസദ്യയൊരുക്കുന്നതിനിടെ തയ്യാറായിക്കൊണ്ടിരുന്ന തിളച്ച മോരുകറിയില്‍ വീണ്‌ ഗുരതരമായി പൊള്ളലേറ്റ യുവാവ്‌ മരിച്ചു. എടത്തനാട്ടകര ചവളയിലെ മാട്ടുങ്ങല്‍ തൊടി ചാത്തന്റെ മകന്‍ സുന്ദരന്‍ (32) ആണ്‌ മരിച്ചത്‌.

കഴിഞ്ഞ ശനിയാഴ്‌ച രാത്രിയില്‍ എടത്തനാട്ടുകര ചളവ യുപി സ്‌കൂളില്‍ ഒരു വിവാഹസദ്യയൊരുക്കന്‍ തയ്യാറാക്കിയ പാചകപ്പുരയില്‍ വച്ചാണ്‌ അപകടമുണ്ടായത്‌. പാചപ്പുരരയില്‍ കയറിയ സുന്ദരന്‍ അറിയാതെ കാല്‍ വഴുതി മോരുകറിയിലേക്ക്‌ വീഴുകയായിരുന്നു. ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ബുധനാഴ്‌ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

അമ്മ നീലി ഭാര്യ വിജിഷ

Share news
error: Content is protected !!
Scroll to Top