ഫറോക്ക്:ഇന്ത്യയില്‍ ആദ്യമായി പൊതുമരാമത്ത്, ടൂറിസം വകുപ്പുകളില്‍ ഡിസൈന്‍ നയം നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫറോക്ക് കല്ലംപാറ പഴയപാലം ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് ഒന്നിക്കാനുള്ള പൊതു ഇടങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരെ ഭിന്നിപ്പിക്കാന്‍ സാധിക്കില്ല, ഒന്നിപ്പിക്കാന്‍ വഴിയൊരുക്കുകയാണ് ചെയ്യുക. ഇത്തരം കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുകയും വികസിപ്പിക്കുകയും വേണം. ദീപാലംകൃതമായ ഫറോക്ക് പഴയ പാലം, നല്ലളം വി പാര്‍ക്ക്, കൊളത്തറ അബ്ദുറഹ്മാന്‍ പാര്‍ക്ക് എന്നിവയടങ്ങിയ പട്ടികയിലേക്ക് കല്ലംപാറ ഫുഡ് സ്ട്രീറ്റ് കൂടി എത്തിയിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ടൂറിസം വകുപ്പ് അനുവദിച്ച 98 ലക്ഷം രൂപ വിനിയോഗിച്ചാണ് ഫറോക്ക് നഗരസഭയും കടലുണ്ടി ഗ്രാമപഞ്ചായത്തും അതിരിടുന്ന വടക്കുമ്പാട് പുഴക്ക് കുറുകെയുള്ള പഴയപാലത്തില്‍ ഫുഡ് സ്ട്രീറ്റ് ഒരുക്കിയത്. ഇരിപ്പിടങ്ങള്‍, കഫ്റ്റീരിയ, ചെറിയ കിയോസ്‌കുകള്‍, അലങ്കാര വിളക്കുകള്‍, അലങ്കാര പൂച്ചെടികള്‍, ശുചിമുറി, നടപ്പാത എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായത്.
ചടങ്ങില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ഭക്തവത്സലന്‍ അധ്യക്ഷനായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം അനൂപ് മുഖ്യാതിഥിയായി. ഫറോക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി ചന്ദ്രിക, ജില്ലാ പഞ്ചായത്ത് അംഗം അഞ്ജിത സനൂപ്, ഫറോക്ക് നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മൊയ്തീന്‍ കോയ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത ടീച്ചര്‍, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, ഡിടിപിസി സെക്രട്ടറി നിഖില്‍ ദാസ്, മേഖലാ ജോയിന്റ് ഡയറക്ടര്‍ ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




