1.500 കിലോഗ്രാം കഞ്ചാവുമായി ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

മുന്നിയൂര്‍: പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ പടിക്കല്‍ ജംഗ്ഷനില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് എക്‌സൈസ്സ് പരിശോധനയില്‍ പിടിയിലായി. ജാര്‍ഖണ്ഡ് കുസുന്ത പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എം. ഡി രാഹുല്‍ (26) എന്നയാളാണ് പിടിയിലായത്.

പരപ്പനങ്ങാടി എക്‌സ്സൈസ്സ് ഇന്‍സ്‌പെക്ടര്‍ കെ. ടി. ഷനൂജും സംഘവും വൈകുന്നേരം ആറര മണിക്ക് പടിക്കല്‍ ജംഗ്ഷനില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്ന് 1.500 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.

പരിശോധനയില്‍ എക്‌സ്സൈസ്സ് ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ അസി.എക്‌സ്സൈസ്സ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍, മിനുരാജ് IB AEI(G), ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ പി. എ. സുനീഷ്, എം. രാകേഷ്, കൃഷ്ണന്‍ മരുതാടന്‍, സിവില്‍ എക്‌സ്സൈസ്സ് ഓഫീസര്‍ എം. ജിഷ്‌നാദ്, സിവില്‍ എക്‌സ്സൈസ്സ് ഓഫീസര്‍ ഡ്രൈവര്‍ അഖില്‍ ബാബു എന്നിവരും പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top