ട്രെയിൻ യാത്രയ്ക്കിടെ ലാപ്ടോപ്പും പണവും കവർന്നയാൾ പിടിയിൽ

കോഴിക്കോട് : ട്രെയിൻ യാത്രയ്ക്കിടെ ലാപ്ടോപ്പും പണവും പാസ്പോർട്ടും കവർന്ന കേസിൽ ഒരാൾ പിടിയിൽ. കൂരാച്ചുണ്ട് സ്വദേശി പാറയിൽ മുസ്തഫ (47)യെയാണ് റെയിൽവേ പൊലീസ് അറസ്റ്റുചെയ്തത്.

12നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം- മംഗളുരു എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയുടെ 1.25 ലക്ഷം രൂപ വിലയുള്ള ലാപ്ടോപ്പും 22,000 രൂപയും പാസ്പോർട്ട് അടങ്ങുന്ന ബാഗുമാണ് മോഷണം പോയത്. കളവുപോയ ലാപ്ടോപ്പ് പ്രതിയിൽ നിന്ന് കണ്ടെടുത്തു.

റെയിൽവേ പൊലീസ് സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്‌സിപിഒ പി ബി ജോസ്, സിപിഒമാരായ അഖിലേഷ്, തോമസ്, പ്രിയേഷ്, ജിതിൻ, ആർപിഎഫ് ഉദ്യോഗസ്ഥരായ എഎസ്ഐ ദിലീപ്, അജീഷ്, ബൈജു, വിജേഷ് എന്നിവരാണ് പ്രതിയെ പിടിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top