ഡല്‍ഹിചലോ മാര്‍ച്ചുമായി കര്‍ഷകര്‍ മുന്നോട്ട്

കര്‍ഷക നിയമത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം. എന്നാല്‍ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.ഒരു സംഘം സമരക്കാര്‍ ഹരിയാനയിലെ പാനിപതില്‍ തമ്പടിച്ചിരിക്കുകയാണ് . ഡല്‍ഹിയിലേക്ക് എത്തിയാല്‍ അതിര്‍ത്തിയടക്കുമെന്നാണ് പോലീസ് മുന്നറിയിപ്പ്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് രാവിലെയോടു കൂടി അതിര്‍ത്തിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃഷി മന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയും കര്‍ഷകര്‍ ചര്‍ച്ചക്ക് വരണമെന്നുള്ള നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ അപ്പോഴും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത് കര്‍ഷകര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായതുകൊണ്ടാണ് സമരത്തിന് ഇറങ്ങിയത് എന്നാണ്.

നിലവിലുള്ള നിയമത്തെക്കുറിച്ച് കര്‍ഷകരെ ബോധ്യപ്പെടുത്തുക മാത്രമാവും കേന്ദ്ര സര്‍ക്കാര്‍ ചെയുക.പകരം നിയമം പിന്‍വലിക്കുകയോ ഏതെങ്കിലും തരത്തിലുള്ള മാറ്റം കൊണ്ട് വരികയോ ചെയ്യുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കാര്‍ഷിക നിയമത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോവില്ലെന്ന് നേരത്തെ തന്നെ കേന്ദ്ര കൃഷി മന്ത്രി അറിയിച്ചിരുന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •