Section

malabari-logo-mobile

കാര്‍ഷിക നിയമത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് കര്‍ഷക സംഘടനകള്‍

HIGHLIGHTS : കേന്ദ്ര സര്‍ക്കാരുമായി ഡിസംബര്‍ 29ന് ആറാം വട്ട ചര്‍ച്ചയ്ക്ക് തയ്യാറായി കര്‍ഷക സംഘടനകള്‍ . ഡിസംബര്‍ 29 ന്  രാവിലെ 11ന് ചര്‍ച്ചക്ക് തയ്യാറാണെന്നാണ് ക...

കേന്ദ്ര സര്‍ക്കാരുമായി ഡിസംബര്‍ 29ന് ആറാം വട്ട ചര്‍ച്ചയ്ക്ക് തയ്യാറായി കര്‍ഷക സംഘടനകള്‍ . ഡിസംബര്‍ 29 ന്  രാവിലെ 11ന് ചര്‍ച്ചക്ക് തയ്യാറാണെന്നാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നത്.

നാല് നിബന്ധനകള്‍ കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍, എംഎസ്പിയില്‍ ഉള്ള ഉറപ്പിന്റെ നടപടിക്രമവും വ്യവസ്ഥയും, വായു മലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

sameeksha-malabarinews

അതേസമയം കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി(ആര്‍.എല്‍.പി) മുന്നണി വിട്ടു. പുതിയ കാര്‍ഷിക നിയമങ്ങളെച്ചൊല്ലി എന്‍.ഡി.എയില്‍ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെ സഖ്യകക്ഷിയാണ് ലോക് താന്ത്രിക് പാര്‍ട്ടി. അകാലിദളാണ് ഇതിന് മുമ്പ് മുന്നണി വിട്ടത്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബില്‍ നിന്നുള്ള മുന്‍ എംപി ഹരീന്ദര്‍ സിംഗ് ഖല്‍സയും ബിജെപി വിട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!