Section

malabari-logo-mobile

ഡല്‍ഹി ചലോ മാര്‍ച്ചുമായി കര്‍ഷക സംഘടനകള്‍ , താങ്ങുവില സംബന്ധിച്ച് തീരുമാനമായില്ല, മന്ത്രിതല ചര്‍ച്ച പരാജയം

HIGHLIGHTS : Farmers organizations march in Delhi, no decision on support price, ministerial talks fail

ഡല്‍ഹി: താങ്ങുവില അടക്കമുള്ള വിഷയത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് കര്‍ഷകരുമായുള്ള മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടു. സമരവുമായി മുന്നോട്ടുപോകുാന്‍ കര്‍ഷക നേതാക്കള്‍ തീരുമാനിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ ദില്ലി ചലോ മാര്‍ച്ച് തുടങ്ങുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. താങ്ങുവലി സംബന്ധിച്ച് ധാരണയില്‍ എത്തിയില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച നോണ്‍ പൊളിറ്റിക്കല്‍, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളുമായാണ് ചര്‍ച്ച നടത്തിയത്.

അതേസമയം, കര്‍ഷകരുടെ ദില്ലി മാര്‍ച്ചിനെ നേരിടാന്‍ ഹരിയാന ദില്ലി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും പ്രഖ്യാപിച്ചു. കര്‍ഷകര്‍ ദില്ലിയിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തികള്‍ അടച്ചു താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇരുനൂറോളം കര്‍ഷക സംഘടനകളാണ് ഇന്ന് സമരം പ്രഖ്യാപിച്ചത്.

sameeksha-malabarinews

രണ്ട് വര്‍ഷം മുന്‍പ് നടന്ന കര്‍ഷക സമരത്തിലെ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഹരിയാന ദില്ലി അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാന്‍ അതിര്‍ത്തികള്‍ പൊലീസ് ബാരിക്കേഡും കോണ്‍ക്രീറ്റ് ബ്ലോക്കുകളും അടച്ചു. ഹരിയാനയില്‍ നിന്ന് ദില്ലിയിലേക്ക് കടക്കുന്ന ഭാഗങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചാബില്‍ നിന്ന് കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് തുടങ്ങും. ഇരുപതിനായിരത്തോളം കര്‍ഷകര്‍ രണ്ടായിരം ട്രാക്ടറുകളുമായി ദില്ലിയിലേക്ക് വരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതരവ വിഭാഗം ഉള്‍പ്പെടെയുള്ള ഇരുനൂറോളം കര്‍ഷക സംഘടനകളാണ് മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഏഴ് ജില്ലകളിലെ നിരോധനാജ്ഞക്ക് പുറമെ പലയിടങ്ങളിലും ഇന്റര്‍നെറ്റും നിരോധിച്ചിട്ടുണ്ട്. കര്‍ഷക സമരത്തിന് കോണ്‍ഗ്രസ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കര്‍ഷക സമരത്തെ നേരിടാന്‍ അതിര്‍ത്തികൡ ആണികളും കമ്പികളും നിരത്തിയതിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും അതിന്റെ വിജ്ഞാപനം ഇതുവരെ ഇറങ്ങിയില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

സമരം പ്രഖ്യാപിച്ച കര്‍ഷകരമായുള്ള രണ്ടാം ഘട്ട മന്ത്രിതല ചര്‍ച്ച ഇന്ന് വൈകിട്ട് നടക്കും. കൃഷിമന്ത്രി അര്‍ജുന്‍ മുണ്ടെ, പീയുഷ് ഗോയല്‍ , നിത്യാനന്ദ റായ് എന്നിവകരാണ് ചണ്ഡീഗഡില്‍ വച്ച് കര്‍ഷകരമായി ചര്‍ച്ച നടത്തുന്നത്. എന്നാല്‍ ഒരു വശത്ത് കര്‍ഷകരെ അനുനയിപ്പിക്കാന്‍ നോക്കുന്നുണ്ടെങ്കിലം മറുവശത്ത് പ്രകോപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കര്‍ഷക സംഘടനകള്‍ കുറ്റപ്പെടുത്തി. ലോകസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദില്ലിയിലേക്കുള്ള കര്‍ഷക സമരം കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!