ദില്ലി : താങ്ങുവില, തൊഴിലില്ലായ്മ, അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കുക തുടങ്ങി 9 ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് ദില്ലിയില്‍ കര്‍ഷകരുടെ മഹാപഞ്ചായത്ത് . സംയുക്ത കിസാന്‍ മോര്‍ച്ചയുടെ രാഷ്ട്രീയേതര വിഭാഗമാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പതിനയ്യായിരത്തിലേറെ കര്‍ഷകര്‍ ദില്ലിയില്‍ സംഘടിക്കും. കൂടുതല്‍ കര്‍ഷകര്‍ എത്തുന്നതിനാല്‍ മഹാപഞ്ചായത്തിന് ദില്ലി പൊലീസ് അനുമതി നല്‍കിയിട്ടില്ല.
അതേസമയം താങ്ങുവില പഠിക്കാനായി സര്‍ക്കാര്‍ നിശ്ചയിച്ച സമിതി ഇന്ന് ആദ്യ യോഗം ചേരും. കര്‍ഷകസമരം അവസാനിച്ച് ഒരുവര്‍ഷത്തോട് അടുക്കുമ്പോഴാണ് സമിതി യോഗം ചേരുന്നത്.
പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി അതിര്‍ത്തികളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. മീററ്റ് എക്സ്പ്രസ് വേയിലെ സിംഘു, ഗാസിപുര്‍ അതിര്‍ത്തികളാണ് സുരക്ഷാസേനയെ വന്‍തോതില്‍ വിന്യസിച്ചിട്ടുള്ളത്. രണ്ടിടത്തും പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനിടെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക്
എത്തിത്തുടങ്ങിയിട്ടുണ്ട്.




