Section

malabari-logo-mobile

കര്‍ഷകര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍;നൂറുകണക്കിന് ആളുകള്‍ക്ക് പരിക്ക്

HIGHLIGHTS : Farmers in front of Red Fort; hundreds injured

ദില്ലി:കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം. കര്‍ഷകരെ പലയിടിത്തും തടഞ്ഞ പോലീസ് ഇവര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. സിംഗു അതിര്‍ത്തിയിലും ഗാസിപ്പൂരിലും സംഘര്‍ഷം ശക്തമായി.
പലയിടത്തും പോലീസ് ബാരിക്കേഡുകള്‍ തള്ളിനീക്കിയാണ് കര്‍ഷകര്‍ മുന്നോട്ടുപോയത്. അതെസമയം റാലിക്ക് അനുവാദം നല്‍കിയ വഴികളിലൂടെ റാലിയുമായി മുന്നോട്ട് പോകാന്‍ പോലീസ് സമ്മതിക്കുന്നില്ലെന്ന് കര്‍ഷകര്‍ പ്രതികരിച്ചു.

ആയിരക്കണക്കിന് ട്രാക്ട്‌റുകളുമായാണ് കര്‍ഷകര്‍ പ്രതിഷേധ റായില്‍ പങ്കെടുക്കുന്നത്. ഇതിനിടെയാണ് ഒരുവിഭാഗം കര്‍ഷകര്‍ ചെങ്കോട്ടയുടെ മുന്നിലടക്കം പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഐടിഒയില്‍ പ്രതിഷേധത്തെ നേരിടാന്‍ കേന്ദ്രസേനയെ വിന്യസിപ്പിച്ചിരിക്കുകയാണ്. റാലിയില്‍ പങ്കെടുത്ത കര്‍ഷകരുടെ വാഹനങ്ങള്‍ പലയിടത്തും പോലീസ് തടഞ്ഞു. സംഘര്‍ഷത്തിലും ലാത്തിചാര്‍ജ്ജിലും നിരവധി കര്‍ഷകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.

sameeksha-malabarinews

ഡല്‍ഹി മെട്രോ ഭാഗികമായി അടച്ചു. സെന്‍ട്രല്‍ ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ അടച്ചു. ഒരു കര്‍ഷകന്‍ മരിച്ചതായും റിപ്പോര്‍ട്ട് വരുന്നുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!