താനൂര്‍: നാടിന്റെ സാംസ്‌കാരിക കേന്ദ്രമായ ഫ്രീഡം സ്‌ക്വയറില്‍ വി അബ്ദുറഹ്മാന്‍ എംഎല്‍എ ദേശീയപതാക ഉയര്‍ത്തി.
നമ്മുടെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കണമെന്നും, കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക പ്രക്ഷോഭത്തിന് ഐക്യപ്പെടുന്നതായും എംഎല്‍എ റിപ്പബ്ലിക്ദിന സന്ദേശത്തില്‍ പറഞ്ഞു. പതാക ഉയര്‍ത്തിയതിനു ശേഷം ഫ്രീഡം സ്‌ക്വയറില്‍ പുഷ്പവൃഷ്ടിയും നടത്തി.
നഗരസഭാ കൗണ്‍സിലര്‍മാരായ പിടി അക്ബര്‍, രുക്മിണി സുന്ദരന്‍, ഇ കുമാരി, റൂബി ഫൗസിയ, സുചിത്ര സന്തോഷ്, ആരിഫ സലീം മുന്‍ കൗണ്‍സിലര്‍ പിടി ഇല്യാസ് പൊതുപ്രവര്‍ത്തകരായ നിസാര്‍ കണ്ണന്തളി, അജയകുമാര്‍, ബഷീര്‍, ഗിരിധര്‍ മാസ്റ്റര്‍, സിപിഐഎം ഏരിയ സെക്രട്ടറി കെടി ശശി തുടങ്ങിയവര്‍ സംബന്ധിച്ചു.
ദേശീയ ഗാനത്തോടെ റിപ്പബ്ലിക്ദിന പരിപാടികള്‍ അവസാനിപ്പിച്ചു.




