കൊയിലാണ്ടിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധന്‍ (60) ാണ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ജപ്തി ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് സൂചന.

ലോണ്‍ തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ ഇന്നലെ വേലായുധന്റെ വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വേലായുധന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.

 

Share news
error: Content is protected !!
Scroll to Top