Section

malabari-logo-mobile

അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കുന്ന പരപ്പനങ്ങാടി വാക്കേഴ്‌സ് താരങ്ങള്‍ക്ക് യാത്രയയപ്പ്

HIGHLIGHTS : Farewell to the Parappanangady Walkers players participating in the International Masters Meet

പരപ്പനങ്ങാടി :ദുബായില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ പോകുന്ന താരങ്ങള്‍ക്ക് പരപ്പനങ്ങാടി വാക്കേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനത്തുവച്ച് ചൊവ്വാഴ്ച രാവിലെയാണ് വിപുലമായ ചടങ്ങ് സംഘടിപ്പിച്ചത്.

ഒക്ടോബര്‍ 27 28 29 ദിവസങ്ങളിലായി ദുബായ് അല്‍ വാസല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. പരപ്പനങ്ങാടി വാക്കേഴ്‌സിന്റെ ആറു താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലായി ഇന്ത്യയെ പ്രതിനിധീകരിച്ച് മല്‍സരിക്കാന്‍ ഇറങ്ങുന്നത്. ക്ലബ്ബ് സെക്രട്ടറി കൂടിയിട്ടുള്ള വിനോദ് കെടി,ഷീബ പി, മുഹമ്മദ് മാസ്റ്റര്‍,സ്വര്‍ണ്ണലത, എംപി കുഞ്ഞുമുഹമ്മദ് കുട്ടി, ഡോക്ടര്‍ മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് പങ്കെടുക്കുന്നത്.

sameeksha-malabarinews

എല്ലാവരും തന്നെ വിവിധ ഇനങ്ങളിലായി നേരത്തെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും മെഡലുകള്‍ നേടിയിട്ടുള്ള കായികതാരങ്ങളാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ജില്ലാ മാസ്റ്റേഴ്‌സ് മീറ്റില്‍ വാക്കേഴ്‌സിനെ പ്രതിനിധീകരിക്കുന്ന വരാണ് ആറുപേരും. രാവിലെ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

നഗരസഭാ കായിക വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദും ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കേലച്ചം കണ്ടി അധ്യക്ഷനായ ചടങ്ങില്‍ വിനോദ് കെ ടി സ്വാഗതം പറഞ്ഞു. ക്ലബ് പ്രവര്‍ത്തകരായ യൂനുസ്. എ, റാഫി പുളിക്കലകത്ത്, ഹരികുമാര്‍ .പി , എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡണ്ട് കുഞ്ഞിമരക്കാര്‍ പി.വി , നന്ദിപറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!