കുടുംബവഴക്ക് ; യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപരിക്കേൽപ്പിച്ചു

കോട്ടക്കൽ : കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ഒതുക്കുങ്ങൽ അരിച്ചോൾ നിരപറമ്പിലാണ് സംഭവം. പള്ളത്ത് വീട്ടിൽ ഭരത്ചന്ദ്രൻ (29), അമ്മ കോമളവല്ലി (49) എന്നിവർക്കാണ് കുത്തേറ്റത്. പ്രതി സജീന (23)യെ കോട്ടക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

സജീനയും ഭരത്ചന്ദ്രനും നാലുവർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായതാണ്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും വാടക ക്വാർട്ടേഴ്‌സിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ കുറച്ച് മാസങ്ങളായി ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ട്. സജീനയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്നെന്ന സംശയമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഭരത്ചന്ദ്രൻ അമ്മയോടൊപ്പം വീട്ടിലുണ്ടെന്ന വിവരമറിഞ്ഞത്തിയ സജീന തർക്കത്തിനിടെ ഇരുവരെയും കത്തികൊണ്ട് കുത്തുകയായിരുന്നു. കോമളവല്ലിയുടെ വയറിനും ഭരത്ചന്ദ്രന്റെ കൈക്കുമാണ് കുത്തേറ്റത്. ഇരുവരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പ്രതിയെ കോടതിയിൽ ഹാജരാക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top