ഫെയ്സ് ക്രീം മാറ്റിവച്ചതിന് അമ്മയുടെ വാരിയെല്ലൊടിച്ച യുവതി പിടിയിൽ

പള്ളുരുത്തി : ഫെയ്‌സ് ക്രീം മാറ്റിവച്ചതി ന് കമ്പിപ്പാരകൊണ്ട് അടിച്ച് അമ്മയുടെ വാരി യെല്ല് ഒടിച്ച യുവതി പിടി യിൽ. പനങ്ങാട് തിട്ടയിൽ കുഞ്ഞൻബാവയുടെയും സരസുവിന്റെയും മകൾ നവ്യ (33)യാണ് പിടിയിലായത്.

19ന് വൈകിട്ട് ആറിനായിരുന്നുഅമ്മ സരസു (70)വിനെ മർദിച്ചത്. സരസുവിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് കര ണത്തടിച്ചശേഷം ചവിട്ടി താഴെയിട്ടു. നിലത്തു വീണ സരസുവിൻ്റെ നെഞ്ചിൽ കമ്പിപ്പാര കൊണ്ട് അടിച്ചു. വാരിയെല്ല് പൊട്ടിയ സരസുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ് സരസു. സംഭവത്തിനു ശേഷം ഒളിവിൽപ്പോയ നവ്യ യെ മാനന്തവാടിയിലെ സുഹൃത്തിൻ്റെ വീട്ടിൽനിന്നാണ് പനങ്ങാട് പൊലീസ് പിടികൂടിയത്.

നവ്യയോടൊപ്പം ഉണ്ടായിരുന്ന 10 വയസ്സുള്ള കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറി. പങ്കാളിയു മായി വേർപിരിഞ്ഞാണ് നവ്യ താമസം. 2020ൽ നെട്ടൂരിലെ യുവാവിൻ്റെ കൊലപാതകം, പനങ്ങാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കടത്ത്, ബിനാനിപുരം സ്റ്റേഷനിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ നവ്യ പ്രതിയാണ്. പ്രതിയെ റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top