കാസര്‍ഗോഡ് കള്ളവോട്ട്;സമഗ്ര അന്വേഷണം നടത്തും; ടിക്കാറാം മീണ

കാസര്‍ഗോഡ്: കസാര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. ഒരാള്‍ തന്നെ രണ്ട് പ്രാവശ്യം വോട്ട് ചെയ്യുന്നതാണ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണുന്നത്.

പിലാത്തറയിലും എരമംകുറ്റൂരും കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം സലീന കള്ളവോട്ട് ചെയ്തതായും കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ദൃശ്യങ്ങളില്‍ കാണുന്നതുപോലെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഗുരുതരമാണെന്നും കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ കളക്ടര്‍മാരോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച് സമഗ്രമായി അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top