കൊണ്ടോട്ടിയില്‍ ജെ.സി.ബിക്ക് മുകളിലേക്ക് കല്ല് വീണ് ഡ്രൈവര്‍മരിച്ചു

മലപ്പുറം:കൊണ്ടോട്ടി പള്ളിക്കലില്‍ ജെ.സി.ബിയുടെ മുകളിലേക്ക് വലിയ കല്ല് അടര്‍ന്നു വീണ് ജെ.സി.ബി ഡ്രൈവര്‍ മരിച്ചു. .ഡ്രൈവര്‍ തമിഴ്നാട് സ്വദേശി സുജില്‍ കുമാര്‍ (40) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പള്ളിക്കല്‍ വില്ലേജില്‍ കരിപ്പൂര്‍ കോണത്തും മലയില്‍ അപകടം സംഭവിച്ചത്.

റോഡ് നവീകരണത്തിനായി മണ്ണെടുക്കുന്നതിനിടെയാണ് അപകടം. പള്ളിക്കല്‍ പഞ്ചായത്ത് ആറാം വാര്‍ഡിലെ കോണത്തും മാട് അമ്പട്ടംകുഴി റോസ്- കോണത്തും മല റോഡിന്റെ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ജെ.സി.ബി. മണ്ണെടുക്കുന്നതിനിടെ ഒരു ഭാഗത്ത് നിന്ന് ഭീമന്‍ മണ്‍കൂന ജെ.സി.ബിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് പരിസരങ്ങളിലുണ്ടായിരുന്നവര്‍ ഓടിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തി നാട്ടുകാരും പൊലീസും ഏറെ പ്രയത്നിച്ചാണ് സുജില്‍കുമാറിനെ പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top