ഫോര്‍ട്ടിഫൈഡ് അരിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം: രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം : പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിതരണംചെയ്യുന്ന ഫോര്‍ട്ടിഫൈ ഡ് അരിയെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി സമൂഹ മാധ്യമങ്ങളില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ച രണ്ടു പേര് അറസ്റ്റില്‍. മലപ്പുറം മേല്‍മുറി പറക്കാട്ട് ജഗദീഷ് (44), മലപ്പുറം കോട്ടപ്പടി പെരിക്കാത്ത വീട്ടില്‍ സൈനുദ്ദീന്‍ (37) എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ സപ്ലൈകോ ഓഫീസറുടെ പരാതി യിലാണ് നടപടി. പൊതുജനങ്ങള്‍ ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന തും അശാസ്ത്രീയവുമായ വീഡിയോ കളാണ് പ്രതികള്‍ ഫേസ്ബുക്കി ലും യൂട്യൂബിലും പ്രചരിപ്പിച്ചത്.

പ്രതികളെ കഴിഞ്ഞദിവസം മലപ്പുറത്തുനിന്നാണ് പടികൂടിയത്.

Share news
error: Content is protected !!
Scroll to Top