വിഎസിനും പിണറായിക്കുമെതിരെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌;പ്രതികളെ അറസ്റ്റുചെയ്‌തില്ലെന്ന്‌ ആക്ഷേപം.

vsand_pinarayമങ്കട: ഫേസ്‌ബുക്കിലൂടെ വിഎസ്‌ അച്യുതാനന്ദനെയും പിണറായി വിജയനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ പ്രതികളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുന്നില്ലെന്ന്‌ ആക്ഷേപം. കഴിഞ്ഞ ദിവസം പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളെ ഫേസ്‌ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്‌റ്റിട്ട മലപ്പുറം കുറുവ സ്വദേശിയെ പോലീസ്‌ അറ്‌സറ്റ്‌ ചെയ്‌തിരുന്നു. ഇതോടെയാണ്‌ തങ്ങളുടെ നേതാക്കള്‍ക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്‌റ്റിട്ടവരെയും അറസ്‌റ്റ്‌ ചെയ്യണമെന്ന ആവശ്യവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്‌.

അറസ്റ്റ്‌ വൈകിക്കുന്നതില്‍ പ്രതിഷേധിച്ച്‌ കൊളത്തൂര്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്താനൊരുങ്ങുകയാണ്‌ സിപിഎം.

Share news
error: Content is protected !!
Scroll to Top