മെഡിക്കല്‍ കോളേജ്‌ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ നിസഹകരണ സമരത്തില്‍

stethoscopeതിരു: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ്‌ ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ നിസഹകരണ സമരത്തില്‍. പുതിയ മെഡിക്കല്‍ കോളേജുകളില്‍ അധ്യാപക തസ്‌തികകള്‍ സൃഷ്ടിക്കാത്തതിലും ഡോക്ടര്‍മാരുടെ സ്ഥലം മാറ്റത്തിലും പ്രതിഷേധിച്ചാണ്‌ സമരം. മെഡിക്കല്‍ കോളേജ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിലാണ്‌ സമരം നടത്തുന്നത്‌.

നിലവില്‍ പ്രിന്‍സിപ്പല്‍മാരും കമ്മിറ്റിയും ഡിഎംഇയും തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 10 തസ്‌തികകള്‍ അധികമാണ്‌. ഇതുപ്രകാരമാണ്‌ 33 ഡോക്ടര്‍മാരെ തസ്‌തികയടക്കം സ്ഥലംമാറ്റിയതെന്നാണ്‌ ആരോഗ്യമന്ത്രാലയം നല്‍കുന്ന വിശദീകരണം. ഡോക്ടര്‍മാരുടെ സമരത്തെ കര്‍ശനമായി നേരിടുമെന്ന്‌ ആരോഗ്യമന്ത്രി അറിയിച്ചു.

അതെസമയം സമരത്തിന്റെ ആദ്യ ഘട്ടം രോഗികളെ ഒരു തരത്തിലും ബാധിക്കില്ലെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top