ഫെയ്സ് ഫൌണ്ടേഷന്‍ കെയര്‍ ആന്‍റ് ക്യുയര്‍ പദ്ധതിയുടെ മൊബൈല്‍ യൂണിറ്റ്‌ ഉദ്ഘാടനംചെയ്തു

പരപ്പനങ്ങാടി:ഫെയ്സ് ഫൌണ്ടേഷന്‍ ഓഫ് ഇന്ത് ഇന്‍സ്പെയര്‍ സീസന്‍ 4 കൂട്ടായ്മയും വാര്‍ഷികവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സര്‍ട്ടിഫിക്കറ്റ് വിതരണവും പ്രതിഭകളെ ആദരിക്കലും പി.കെ.അബ്ദുറബ്ബ് എം.എല്‍.എ.നിര്‍വഹിച്ചു.

വൃക്കരോഗം നേരത്തെകണ്ടെത്തി രക്ഷ നേടുന്നതിനുള്ള കെയര്‍ ആന്‍റ്ക്യുയര്‍ പദ്ധതിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ മൊബൈല്‍ ലാബിന്‍റെ ഉദ്ഘാടനം ഡി.എം.ഒ ഡോ:സക്കീനയും നിര്‍വഹിച്ചു.

ചെയര്‍മാന്‍ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. പി.ഒ.മുഹമ്മദ്‌നയീം,ഡോ:യാസിര്‍, വി.വി.ജമീല ടീച്ചര്‍,സി.അബ്ദുറഹിമാന്‍കുട് ടി,എം.വി.കോയക്കുട്ടിഹാജി,സി.ടി .അബ്ദുള്‍നാസര്‍.യു.എ.നസീര്‍,എം .കരീ൦ഹാജി,പി.വി,ആഫിസ്മുഹമ്മദ്‌ ,സി.പി.മുസ്തഫ തുടങ്ങിയവര്‍
സംസാരിച്ചു

 

Related Articles