Section

malabari-logo-mobile

ഓഖി : കാണാതായവരെക്കുറിച്ച് 15 ന് മുമ്പ് പരാതി നല്‍കണം

HIGHLIGHTS : ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെക്കുറിച്ചുള്ള പരാതി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ജനുവരി 15 ന് മുമ്പ് നല്‍കണമെന്ന് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ അ...

ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെക്കുറിച്ചുള്ള പരാതി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ജനുവരി 15 ന് മുമ്പ് നല്‍കണമെന്ന് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ അറിയിച്ചു. കാണാതായ വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ പോലീസ് നിര്‍ദേശാനുസരണം തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തുന്നതിന് സഹകരിക്കണം.
ഇപ്പോള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളുടെ ഡി.എന്‍.എ സാമ്പിള്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ശേഖരിച്ചിട്ടുണ്ട്. കാണാതായ വ്യക്തികളുടെ ഡി.എന്‍.എ അടുത്ത ബന്ധുക്കളുടേതുമായി ഒത്തുനോക്കേണ്ടതുണ്ട്.
ജനുവരി 22 നകം ഡി.എന്‍.എ ഒത്തുനോക്കല്‍ പ്രക്രിയ പൂര്‍ത്തിയാകും.  ഡി.എന്‍.എ ചേരുന്ന മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടു നല്‍കും. ജനുവരി 22 ന് ശേഷം മൃതദേഹങ്ങള്‍ നിയമം അനുശാസിക്കുന്ന വിധം മറവു ചെയ്യുമെന്നും ദുരിതാശ്വാസ കമ്മീഷണര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!