ബംഗളൂരുവില്‍ കഫേയില്‍ സ്‌ഫോടനം;4 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡില്‍ കഫേയില്‍ സ്‌ഫോടനം. രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്കാണ് പരിക്കേറ്റത്. കഫേയിലെ മൂന്ന് ജീവനക്കാര്‍ക്കും ഒരു ഉപഭോക്താവിനുമാണ് പരിക്കേറ്റത്.

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ബാഗില്‍ സൂക്ഷിച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഫുഡ് പോയിന്റുകളില്‍ ഒന്നാണ് ഈ കഫേ.

പരിക്കേറ്റവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top