കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലം എന്‍ഐടിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് കുത്തേറ്റു. സിവില്‍ എന്‍ജിനിയേറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. അധ്യാപകനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് തമിഴ്‌നാട് സേലം സ്വദേശി വിനോദാണ് . പ്രതിയെ കുന്ദമംഗലം പോലീസ് കസ്റ്റഡിയില്‍ എടുത്തു. അധ്യാപകന് കഴുത്തിനും വയറിനും കൈക്കുമാണ് കുത്തേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം.
സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതുമായി ഉണ്ടായ തര്‍ക്കമാണ് കുത്തി പരിക്കേല്‍പ്പിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മറ്റു വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




