നിലമ്പൂര്‍: വണ്ടൂരില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. ജീപ്പില്‍ കടത്താന്‍ ശ്രമിച്ച 70 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.ഗൂഡല്ലൂര്‍ സ്വദേശി ജസ്റ്റിന്‍ ആണ് അറസ്റ്റിലായത്
എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മലപ്പുറം ഇന്റലിജന്റ്‌സ് ബ്യൂറോയും കാളികാവ് എക്‌സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്
ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ഷിബുശങ്കര്‍, കെ.പ്രദീപ് കുമാര്‍ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ സി.നിതിന്‍, പി അരുണ്‍, കെ എസ് അരുണ്‍കുമാര്‍, അഖില്‍ദാസ് കാളികാവ് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍ എം എന്‍ രഞ്ജിത്, അശോകന്‍ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ ഷബീറലി, സുനില്‍കുമാര്‍ എം, ലിജിന്‍ വി, സുനീര്‍ ടി,സച്ചിന്‍ ദാസ്, ഷംനാസ് വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ ശ്രീജ പി കെ,ഡ്രൈവര്‍ പ്രദീപ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




