Section

malabari-logo-mobile

കോഴിക്കോട് കോതിയില്‍ മലിന ജല പ്ലാന്റിനെതിരെ ഇന്നും നാട്ടുകാരുടെ പ്രതിഷേധം;റോഡ് ഉപരോധിച്ച് പ്രദേശവാസികള്‍

HIGHLIGHTS : Locals are still protesting against the sewage plant in Kozhikode Kothi; local residents blocked the road

കോഴിക്കോട് :കോതിയില്‍ കോര്‍പറേഷന്‍ മലിന ജല പ്ലാന്റ് നിര്‍മ്മാണം സ്ഥലത്ത് ഇന്നും പ്രതിഷേധം. പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു.

സ്ഥലത്ത് പ്രധിഷേധ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് ഇവിടെ ഏര്‍പ്പെടുത്തിയത്.

sameeksha-malabarinews

കഴിഞ്ഞ ദിവസം കോടതി ഉത്തരവ് കാണിച്ചാലേ നിര്‍മ്മാണം അനുവദിക്കൂ എന്ന് പരിസരവാസികള്‍ പറഞ്ഞിരുന്നു. പ്രതിഷേധിച്ച വരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.ആവിക്കല്‍ തോടിന് പിന്നാലെ കോതിയിലും മാലിന്യ പ്ലാന്റിനെതിരെ വലിയ രീതിയില്‍ ഉള്ള പ്രതിഷേധമാണ് നടക്കുന്നത്.

കോതിയില്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെ നേരത്തെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി അനുകൂല ഉത്തരവിട്ട സാഹചര്യത്തിലാണ് ഇവിടെ വീണ്ടും നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!