HIGHLIGHTS : Excise's check to prevent intoxicants from being brought in for New Year celebrations
തിരൂര്‍:തിരൂരില്‍ പുതുവത്സര ആഘോഷത്തിനായി ലഹരി എത്തിക്കുന്നത് തടയാന്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. പൊലീസ് നായയുടെ സഹായത്തോടെ കൊറിയര്‍, പാര്‍സല്‍ സര്‍വ്വീസ് കേന്ദ്രങ്ങളിലും റെയില്‍വേ സ്റ്റേഷനിലുമാണ് പരിശോധന നടത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ പരിശോധന തുടരുന്നു.
എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ജിജോ പോളിന്റെ നേതൃത്വത്തിലാണ് നഗരത്തില്‍ വ്യാപക പരിശോധന നടക്കുന്നത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍, പാര്‍സല്‍ സര്‍വ്വീസ് കേന്ദ്രങ്ങളിലെല്ലാം പരിശോധന നടന്നു. ലഹരി മണത്ത് കണ്ടുപിടിക്കാന്‍ കഴിവുള്ള പൊലീസ് ഡോഗ് സ്‌ക്വാഡിലെ ലൈക്ക എന്ന നായയുടെ സഹായത്തോടെയാണ് പരിശോധന. ട്രെയിന്‍ മാര്‍ഗമുള്ള ലഹരി കടത്ത് പിടികൂടുന്നതിനാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫ് സഹായത്തോടെ പരിശോധന തുടരുന്നത്.

റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിന് പുറമെ എത്തുന്ന ട്രെയിനുകളിലും സംഘം പരിശോധന നടത്തുന്നുണ്ട്. രാത്രിയിലേതിനേക്കാള്‍ പകല്‍ ലഹരി കടത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് രാവിലെ പരിശോധന ശക്തമാക്കിയിട്ടുള്ളത്. എക്സൈസ് തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജു ജോസ്, സബ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍സലീം എന്നിവരും എക്സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു