Section

malabari-logo-mobile

ശക്തമായ നടപടിയുമായി എക്‌സൈസ്: പൊന്നാനി താലൂക്കില്‍ ഒരു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 204 കേസുകള്‍

HIGHLIGHTS : Excise with strong action: 204 cases registered in Ponnani taluk during one year

പൊന്നാനി: ലഹരിക്കെതിരെ പൊന്നാനി താലൂക്കില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി എക്‌സൈസ് വകുപ്പ്. ലഹരി ഉത്പന്നങ്ങളുടെ വില്‍പ്പനയും ഉപഭോഗവും തടയുന്നതിനായുള്ള നടപടികളുടെ ഭാഗമായി നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍.ഡി.പി.എസ്) ആക്ട്, അബ്കാരി ആക്ട് എന്നിവ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ താലൂക്കില്‍ 204 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കണക്കാണിത്.

62 എന്‍.ഡി.പി.എസ് കേസുകളില്‍ 60 പേരും 142 അബ്കാരി കേസുകളിലായി 137 പേരും ഉള്‍പ്പടെ 197 പേര്‍ അറസ്റ്റിലായി. ഇക്കാലയളവില്‍ 1085 ഗ്രാം കഞ്ചാവും 62.438 ഗ്രാം എം.ഡിഎം.എയും 6.45 ഗ്രാം ഹാഷിഷ് ഓയിലും അഞ്ച് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. അബ്കാരി ആക്ട് പ്രകാരം 226 ലിറ്റര്‍ വാഷും 614.95 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും (ഐ.എം.എഫ്.എല്‍) മൂന്ന് ലിറ്റര്‍ വാറ്റും എട്ട് വാഹനങ്ങളും താലൂക്കിലെ വിവിധ ഇടങ്ങളില്‍ വ്യത്യസ്ത കേസുകളിലുമായി എക്‌സൈസ് വിഭാഗം പിടിച്ചെടുത്തത്.

sameeksha-malabarinews

ലഹരി വ്യാപനം തടയാന്‍ വിപുലമായ പദ്ധതികള്‍ മേഖലയില്‍ തുടരുന്നതെന്ന് പൊന്നാനി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം റിയാസ് പറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ സ്‌കൂള്‍തലങ്ങളില്‍ ശക്തമായ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് താലൂക്കില്‍ എക്‌സൈസ് സ്വീകരിക്കുന്നത്.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനായി താലൂക്ക് പരിധിയില്‍ 137 ബോധവത്കരണ പരിപാടികളും ഇക്കാലയളവില്‍ സ്വീകരിച്ചതായും സി.ഐ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!