കാരറ്റ് പോള

കാരറ്റ് പോള

തയ്യാറാക്കിയത് ;ഷരീഫ

ആവശ്യമായ ചേരുവകൾ:-

കാരറ്റ് – 2 
മുട്ട – 4
പാൽപ്പൊടി – 4 ടീസ്പൂൺ
മൈദ – 2 ടീസ്പൂൺ
പഞ്ചസാര – 4 ടീസ്പൂൺ 
ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ
നെയ്യ് – 2 1/2 ടീസ്പൂൺ
അണ്ടിപരിപ്പ് , കിസ്മിസ് 

തയ്യാറാക്കുന്ന വിധം :-

കാരറ്റ് തൊലി കളഞ്ഞ് പുഴുങ്ങിയെടുക്കുക. നെയ്യ് ഒഴികെയുള്ള എല്ലാ ചേരുവകളും ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക.

ഒരു നോൺസ്റ്റിക് പാൻ ചൂടാക്കി അതിൽ നെയ്യ് പുരട്ടുക. അതിലേക്ക് തയ്യാറാക്കി വെച്ച മിക്സ്  ഒഴിക്കുക.  അണ്ടിപ്പരിപ്പും കിസ്മിസും നെയ്യിൽ വറുത്തടുത്ത് അതിന് മുകളിൽ വിതറുക.

ഏകദേശം 20-25 മിനിറ്റ് ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക. തുടർന്ന് ഒരു പ്ലേറ്റിലേക്ക് ഫ്ലിപ്പുചെയ്യുക.

 ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച്  ഉപയോഗിക്കാം..

Share news
error: Content is protected !!
Scroll to Top