ഓണ്‍ലൈന്‍ മദ്യവില്‍പ്പന ഇപ്പോഴില്ല; ഡീ അഡിക്ഷന്‍ സെന്ററുകള്‍ ശക്തമാക്കും; എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അനധികൃത മദ്യവില്‍പ്പന തടയാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഓണ്‍ലൈന്‍ മദ്യവില്‍പ്പന ആലോചിച്ചില്ലെന്നും ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ തല്‍ സ്ഥിതി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ബെവ്‌കോ ഔട്ട് ലെറ്റുകള്‍ 21 ദിവസത്തേക്ക് തുറക്കേണ്ടെന്നുമാണ് തീരുമാനം. കള്ളുഷാപ്പുകളും തുറക്കില്ല. ഇതോടെ സംസ്ഥാനം പരേക്ഷമായിട്ടെങ്കിലും സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് മാറുകയാണ്.

നേരത്തെ മദ്യം ഓണ്‍ലൈനായി വില്‍ക്കാനുള്ള സാധ്യതയെ പറ്റി സര്‍ക്കാര്‍ പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ എക്‌സൈസ് മന്ത്രി വ്യക്തത വരുത്തിയിരിക്കുന്നത്.
മദ്യത്തിന് അടിമപ്പെട്ടവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കേരളത്തില്‍ നിലവിലുള്ള വിമുക്തി ഡി അഡിക്ഷന്‍ സെന്ററുകള്‍ ശക്തിപ്പെടുത്തുമെന്നും വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top