ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രം: 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്

ദില്ലി: കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ ലോക്ക് ഡൗണിലുള്ള രാജ്യത്ത് 1.7 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കൊപ്പമാണെന്ന് വാഗ്ദാനം ചെയ്തുകാണ്ട് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി. ആശാ വര്‍ക്കര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്‌സുമാര്‍ എന്നിവര്‍ ഈ ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടും.

നേരിട്ട് അകൗണ്ടുകളില്‍ പണമെത്തുന്നതും, ഭക്ഷ്യസാധനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന രീതിയിലും തൊഴിലുറപ്പ്കൂലി വര്‍ദ്ധിപ്പിച്ചുമെല്ലാമായിരിക്കും പാക്കേജ് നടപ്പിലാക്കുക.
പാവങ്ങള്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്ങില്‍ ഗോതമ്പ് സൗജന്യമായി നല്‍കും. ഒരു കിലോ പയര്‍ ഓരോ റേഷന്‍കാര്‍ഡിനും മൂന്ന് മാസം സൗജന്യമായി നല്‍കും.

കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, ഉജ്ജ്വല യോജന, , എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് കീഴില്‍ വരുന്ന സ്ത്രീകള്‍,ജന്‍ധന്‍ യോജന അക്കൗണ്ടുള്ള വനിതകള്‍ നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ക്കാണ് ബാങ്ക് അക്കൗണ്ട് വഴി സഹായം എത്തിക്കുക. പ്രധാനമന്ത്രി കിസാന്‍ യോജനക്ക് കീഴില്‍വരുന്ന 8.69 കോടി കര്‍ഷകര്‍ക്ക് ഏപ്രില്‍ ആദ്യവാരം 2000 രൂപ നല്‍കും. തൊഴിലുറപ്പ് പദ്ധതിയിലെ കൂലി 182 രൂപയില്‍ നിന്ന് 202 രൂപയായി ഉയര്‍ത്തി.
കെട്ടിട നിര്‍മ്മാണതൊഴിലാളികള്‍ക്കുള്ള ക്ഷേമത്തിന് 31,000 കോടി രൂപ ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി.
ജീവനക്കാരുടെയും തൊഴിലുടമയുടെയും ഇപിഎഫ് അടങ്കല്‍തുക അടുത്ത 3 മാസത്തേക്ക് സര്‍ക്കാര്‍ നല്‍കും.

സ്ത്രീകളുടെ സ്വയം തൊഴില്‍ സംഘത്തിന് 10 ലക്ഷം രൂപയുടെ വായ്പ 20 ലക്ഷം രൂപയായി ഉയര്‍ത്തി. ജന്‍ധന്‍ യോജന അക്കൗണ്ടുള്ള വനിതകള്‍ക്ക് 500 രൂപ അധികസഹായം നല്‍കും ഉജ്വല യോജനയില്‍പെട്ട വനിതകള്‍ക്ക മൂന്ന് സിലണ്ടര്‍ ഗാര്‍ഹിക ഗ്യാസ് സൗജന്യമായി നല്‍കും.

Share news
error: Content is protected !!
Scroll to Top