അവശ്യസാധനങ്ങളുടെ അമിത വില ഈടാക്കല്‍: കര്‍ശനനടപടി വരും

മലപ്പുറം സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണിന്റെയും ജില്ലയിലെ നിരോധാനാജ്ഞയുടെയും പശ്ചാത്തലത്തില്‍ പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ ലഭ്യതയും ന്യായവിലയും ഉറപ്പുവരുത്തുന്നതിനായി ജില്ലാ സിവില്‍ സപ്ലൈസ് വകുപ്പ് പര്ിശോധന ശക്തമാക്കി. ജില്ലയില്‍ ഏഴ് താലൂക്കുകളിലായി അതത് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന. ഇതു വരെ 285 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വിലവിവരപട്ടിക നിര്‍ബന്ധമായും പ്രദര്‍്ശിപ്പിക്കണമെന്ന് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കല്‍, അമിത വില ഈടാക്കല്‍, പൂഴ്ത്തിവെപ്പ് തുടങ്ങിയവ കണ്ടെത്തിയാല്‍ അവശ്യസാധന നിയമ പ്രകാരം സാധനങ്ങള്‍ കണ്ടുകെട്ടുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടി സ്വീകരിക്കും. വരും ദിവസങ്ങളില്‍ പൊതുവിപണിയില്‍ ശക്തമായ പരിശോധന നടത്തും.

ജനങ്ങള്‍ക്ക് ന്യായമായ വിലക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനും വ്യാപാരികള്‍ക്ക് അന്യസംസ്ഥാനങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നും അവശ്യ സാധനങ്ങള്‍ വാഹനത്തില്‍ എത്തിക്കുന്നതിന് എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുന്ന പക്ഷം അവ ജില്ലാ ഭരണകൂടം ഇടപ്പെട്ട് പരിഹരിക്കുന്നതാണെന്ന വിവരം ജില്ലയിലെ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുച്ചേര്‍ത്ത് അറിയിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടാതെ പൊതു ജനങ്ങള്‍ക്കുള്ള പരാതികള്‍ അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം മലപ്പുറത്ത് ആരംഭിച്ചിട്ടുണ്ട്. പരാതി പരിഹാരത്തിനായി താലുക്ക് സപ്ലൈ ഓഫീസര്‍മാരുമായും ബന്ധപ്പെടാം. ഫോണ്‍:04832734912 (ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പര്‍), 9188527396(ഏറനാട്), 9188527398 (പെരിന്തല്‍മണ്ണ), 9188527395(കൊണ്ടോട്ടി),9188527397(തിരൂര്‍), 9188527392 (തിരൂരങ്ങാടി), 9188527394 (നിലമ്പൂര്‍), 9188527393(പൊന്നാനി).

Share news
error: Content is protected !!
Scroll to Top