പൊന്നാനി: ലഹരിയുടെ കൈകളിലേക്ക് യുവതലമുറ വീഴുന്നത് പ്രതിരോധിക്കാന്‍ ബോധവത്ക്കരണം നടത്തുകയാണ എക്സൈസ് വകുപ്പ്. പൊന്നാനി എ.വി ഹൈസ്‌കൂള്‍ മൈതാനത്ത് ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന മേളയിലാണ് വിമുക്തിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. യുവതലമുറ ലഹരിയിലേക്കെത്തുന്നത് ഒഴിവാക്കാന്‍ കായിക വിനോദങ്ങളിലേക്ക് ശ്രദ്ധയെത്തിക്കാന്‍ ആവശ്യമായ ബോധവത്കരണമാണ് വിമുക്തി നടത്തുന്നത്.
ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം ജീവിതത്തിലും ശരീരത്തിലും ഉണ്ടാക്കുന്ന ആഘാതങ്ങളെയും ഭവിഷ്യത്തുകളെയും നേരിട്ട് അറിയാന്‍ സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്ന മാതൃകകളിലൂടെ സന്ദര്‍ശകര്‍ക്ക് സാധിക്കുന്നു. പ്രദര്‍ശന വേദിയിലെ വിമുക്തി സ്റ്റാളില്‍ വിവിധ ഗെയിമുകളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. അമ്പെയ്ത്ത്, ബാസ്‌കറ്റ് ബോള്‍ തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടാം.
ലഹരി വിരുദ്ധ ബോധവത്കരണ പോസ്റ്ററുകളും, സ്റ്റാളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് നേരിട്ട് അറിവ് പകരുന്നതിനൊപ്പം ലഹരി വിരുദ്ധ കൈ രേഖകളും ഇവിടെ ഇതിനോടപ്പം നല്‍കുന്നുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




