ദില്ലി :ഡല്‍ഹി മെട്രോയുടെ ബ്ലൂ ലൈനില്‍ യുവ ദമ്പതികള്‍ പരസ്യ ചുംബിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. പെണ്‍കുട്ടി ആണ്‍കുട്ടിയുടെ മടിയില്‍ കിടക്കുന്നതും അവര്‍ പലതവണ ചുംബിക്കുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ സ്‌നേഹപ്രകടനത്തിനെതിരെ പ്രതിഷേധവും ശകതമായിരിക്കുകയാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റ് യാത്രക്കാരുടെ മുന്നില്‍ ഒരു യുവ ദമ്പതികള്‍ പരസ്പരം ചുംബിക്കുന്ന സമാനമായ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. മെട്രോയില്‍ ഒരു യുവാവ് സ്വയംഭോഗം ചെയ്യുന്നത ദൃശ്യങ്ങള്‍ പുറത്തുവന്നത് ഏറെ വിവാദമായിരുന്നു.
മെട്രോ കോച്ചിന്റെ തറയില്‍ ഇരുന്ന് യുവ ദമ്പതികള്‍ പരസ്പരം ചുംബിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വൈറലായ വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തങ്ങളുടെ യാത്രക്കാരോട് ‘ഇത്തരം അശ്ലീല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍’ അഭ്യര്‍ത്ഥിച്ചു.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. മാത്രമല്ല, ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ അടുത്തുള്ള മെട്രോ സ്റ്റാഫിനെ/സിഐഎസ്എഫിനെ അറിയിക്കണമെന്ന് മെട്രോ അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
യാത്രക്കാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സമൂഹത്തില്‍ സ്വീകാര്യമായ എല്ലാ സാമൂഹിക മര്യാദകളും പ്രോട്ടോക്കോളുകളും പാലിക്കണമെന്നും പ്രതീക്ഷിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.
”യാത്രക്കാര്‍ അസ്വാസ്ഥ്യമുണ്ടാക്കുന്നതോ മറ്റ് സഹയാത്രികരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ ആയ ഏതെങ്കിലും അശ്ലീല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. ഡിഎംആര്‍സിയുടെ ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് ആക്ട്, സെക്ഷന്‍ 59 പ്രകാരം മര്യാദകേടിനെ ശിക്ഷാര്‍ഹമായ കുറ്റമായി പരിഗണിക്കപ്പെടുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതെസമയം സംഭവത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




