Section

malabari-logo-mobile

ഉത്സവസമയത്ത് അമിത ചാര്‍ജ്: മോട്ടോര്‍ വാഹന വകുപ്പ് പരിശോധന തുടങ്ങി

HIGHLIGHTS : Excessive charging during festival: Motor vehicle department starts inspection

വിഷു, ഈസ്റ്റര്‍ ഉത്സവ സമയത്ത് യാത്രക്കാരില്‍ നിന്ന് അന്യസംസ്ഥാന സര്‍വീസ് നടത്തുന്ന ബസ്സുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോര്‍വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇതില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനു എല്ലാ ആര്‍.ടി.ഒ, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.

അമിത ചാര്‍ജ് ഈടാക്കിയതു സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒമാരുടെ വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് അയയ്ക്കാം.

sameeksha-malabarinews

വാഹന പരിശോധന സമയത്ത് ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനത്തിന്റെ പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!