ഹര്‍ത്താല്‍: ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം കാസര്‍ക്കോട്ടെ ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.

ഇന്ന് തുടങ്ങാനിരുന്ന എസ്എസ്എല്‍സി, ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി മാതൃകാപരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും

കേരള സര്‍വ്വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതക്കിയ തിയ്യതി പിന്നീട് അറിയിക്കും.

യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കെഎസ്‌യു ഇന്ന് വിദ്യഭ്യാസ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍

Related Articles