യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: പിന്നില്‍ സിപിഎം എന്ന് എഫ്‌ഐആര്‍

കാസര്‍കോട് : കാഞ്ഞങ്ങാട് പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകത്തിന് പിറകില്‍ രാഷ്ട്രീയതര്‍ക്കങ്ങളാണെന്നും, കൊലക്കുപിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട്.

സിപിഎം ലോക്കല്‍കമ്മറ്റിയംഗത്തിനെ ആക്രമിച്ചതിനുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കേസില്‍ ശരത് ലാല്‍ ഒന്നാം പ്രതിയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ റിമാന്റ് കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇവര്‍ക്ക് ഭീഷണിയുണ്ടായിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്‌ററ്‌മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം പെരിയിയിലെ കോണ്‍ഗ്രസ്സ് ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകുന്നേരത്തോടെ ഇരുവരുടെയും വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കാനാണ് തീരുമാനം

Share news
error: Content is protected !!
Scroll to Top