മാതാപിതാക്കളെ കാണാന്‍ എല്ലാ മക്കള്‍ക്കും തുല്യ അവകാശമാണെന്നും അവ നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മറ്റു മക്കളെ കാണാന്‍ മകള്‍ അനുവദിക്കുന്നില്ലെന്ന അമ്മയുടെ പരാതി കമ്മിഷന്റെ പരിഗണനയ്ക്ക് എത്തി. മാതാപിതാക്കളെ കാണാന്‍ എല്ലാ മക്കള്‍ക്കും അവകാശമുണ്ടെന്ന് കമ്മീഷന്‍ ഇവരെ അറിയിച്ചു.
മാതാപിതാക്കളെയും ഭാര്യയെയും സംരക്ഷിക്കാതെയിരിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന യുവാവിനെതിരെ ഭാര്യ നല്‍കിയ പരാതി പോലീസിന് കൈമാറി. മലപ്പുറം ജില്ലയിലെ ആദിവാസി, തീരദേശ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനും അവയ്ക്ക് പരിഹാരം കാണുന്നതിനുമായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. ആകെ 50 പരാതികളാണ് സിറ്റിങില്‍ പരിഗണിച്ചത്. ഇതില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. ഒമ്പത് പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഗാര്‍ഹിക പീഡന പരാതിയാണ് സിറ്റിങില്‍ കൂടുതലായി എത്തിയത്. അഭിഭാഷകരായ ബീന കരുവാത്ത്, സുകൃത രജീഷ്, സഖി കോ-ഓര്‍ഡിനേറ്റര്‍ ശ്രുതി നാരായണന്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




