Section

malabari-logo-mobile

ഇ ശ്രീധരനെ റെയില്‍വേ മന്ത്രിയാക്കാന്‍ ബിജെപി നീക്കം

HIGHLIGHTS : ദില്ലി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം ലഭിച്ചേക്കാമെന്ന പോസ്റ്റ്‌പോള്‍ സര്‍വ്വേ ഫലങ്ങള്‍ പുറത്തു വന്നതോടെ വരുന്ന മന്ത്രിസഭയില്‍ ആര...

ആദ്യ പ്രൊജ്ക്ട് ബുള്ളറ്റ് ട്രെയിന്‍
sreedharan_862543fദില്ലി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം ലഭിച്ചേക്കാമെന്ന പോസ്റ്റ്‌പോള്‍ സര്‍വ്വേ ഫലങ്ങള്‍ പുറത്തു വന്നതോടെ വരുന്ന മന്ത്രിസഭയില്‍ ആരെയൊക്കെ മന്ത്രിയാക്കണമെന്ന ചര്‍ച്ചയും സജീവമായി തുടങ്ങി. എന്‍ഡിഎ ഭരണത്തിനെത്തുകയാണെങ്കില്‍ വികസനത്തിന് പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി റെയില്‍വേ, ദേശീയപാത, ടൂറിസം വകുപ്പുകളുടെ പ്രൊജക്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കാനാണ് മോദിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഈ മേഖലകളില്‍ വൈദഗ്ദ്ധ്യം തെളിയിച്ചവരെ മന്ത്രിയാക്കണമെന്ന ശുപാര്‍ശയും മോദി ബിജെപിക്ക് മുന്നില്‍ വെച്ചു കഴിഞ്ഞു. റെയില്‍വേ മന്ത്രി സ്ഥാനം മലയാളിയായ ഇ ശ്രീധരനെ ഏല്‍പ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കൊങ്കണ്‍, മെട്രോ എന്നീ പദ്ധതികള്‍ നയിച്ചയാളാണ് ഇ ശ്രീധരന്‍

 

പ്രഥമ പരിഗണന ലഭിക്കേണ്ട പദ്ധതികളില്‍ ആദ്യത്തേത് ചൈന, ജപ്പാന്‍ മാതൃകയിലുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതികളാണെന്നാണ് മോദി മുന്നോട്ട് വെക്കുന്നത്.

sameeksha-malabarinews

വികസനത്തില്‍ പുതിയൊരു മുഖം സൃഷ്ടിക്കുന്നതിനായി ഉദേ്യാഗസ്ഥ തലത്തില്‍ അഴിമതിയും ചുവപ്പ് നാട കുരുക്കും ഇല്ലാതാക്കുമെന്നാണ് മോദിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഇതിനായി മന്ത്രിസഭയില്‍ സാങ്കേതിക വിദഗ്ദ്ധരും യുവാക്കളെയും ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ബിജെപിയുടെ സീനിയര്‍ നേതാക്കളില്‍ പലരും മോദിക്ക് കീഴില്‍ മന്ത്രിമാരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും സൂചനയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!