കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ വേങ്ങരയില്‍ വെച്ച് പോലീസ് പിടികൂടി. ബീഹാര്‍ സ്വദേശി പൂനം ദേവിയാണ് മലപ്പുറത്തെ ബസ് സ്റ്റാന്റില്‍ നിന്ന് പിടികൂടിയത്.
കോഴിക്കോട് നിന്ന് ബസ് കയറി വേങ്ങരയില്‍ ഇറങ്ങിയ ഇവരെ നാട്ടുകാര്‍ തിരിച്ചറിയുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടുമണിയോടെയാണ് പൂനം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ടോയ്‌ലറ്റിന്റെ വെന്റിലേറ്റര്‍ ഗ്രില്‍ കല്ലുകൊണ്ട് തകര്‍ത്ത് പുറത്തു കടന്നത്.
ഒന്നാം നിലയില്‍ നിന്ന് തൂങ്ങിയിറങ്ങി മതിലിലെ കേബിളിലൂടെ പിടിച്ച് പുറത്ത് കടക്കുകയായിരുന്നു എന്നാണ് വിവരം.
വേങ്ങരയില്‍ വെച്ച് ഭര്‍ത്താവ് സഞ്ചിത്ത് പസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ബീഹാര്‍ വൈശാലി സ്വദേശിയായ പൂനത്തെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൂനത്തെ കുതിരവട്ടത്ത് പ്രവേശിപ്പിക്കുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




