HIGHLIGHTS : The 34-year-old woman hanged herself at home after her love came out.
കോയമ്പത്തൂര്‍: പ്രണയം പുറത്തറിഞ്ഞതോടെ 34 കാരിയായ യുവതി വീട്ടില്‍ തൂങ്ങിമരിച്ചു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതോടെ 45 കാരാന്‍ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയാണ് യുവതി മരിച്ചത്.
വിവാഹിതയായ പോത്തനൂര്‍ സ്വദേശിയായ യുവതിക്ക് രണ്ട് മക്കളുണ്ട്. ഇവരുമായി പ്രണയത്തിലായിരുന്ന വെള്ളൂര്‍ സ്വദേശിക്കും ഭാര്യയും രണ്ട് മക്കളും ഉണ്ട്. സാമൂഹിക മാധ്യത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും.

എന്നാല്‍ ആറുവര്‍ഷം നീണ്ട ബന്ധത്തിനൊടുവില്‍ അടുത്തിടെ ഇരുവരും തെറ്റിപ്പിരിഞ്ഞിരുന്നു. ഇതോടെ ഇയാളുടെ കൈവശമുണ്ടായിരുന്ന യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ യുവതിയുടെ സഹോദരിക്ക് ഇയാള്‍ അയച്ചുകൊടുക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം സഹോദരി വിളിച്ച് ചോദിച്ചതോടെയാണ് യുവതി ജീവനൊടുക്കിയത്.
യുവതി മരിച്ചതോടെ ബന്ധുക്കള്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ആസിഡ് കഴിച്ച് ജീവനൊടുക്കുകയായിരുന്നു.