Section

malabari-logo-mobile

റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തണം

HIGHLIGHTS : സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് റേഷന്‍കാര്‍ഡുകളായി വിതരണം ചെയ്യുന്നതിനായുള്ള നടപടികള്‍ ഭക്ഷ്യപൊതുവിതരണ വകുപ്പില്‍ ത...

സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് റേഷന്‍കാര്‍ഡുകളായി വിതരണം ചെയ്യുന്നതിനായുള്ള നടപടികള്‍ ഭക്ഷ്യപൊതുവിതരണ വകുപ്പില്‍ തുടങ്ങി.

സ്മാര്‍ട്ട് കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനു മുമ്പ്  റേഷന്‍കാര്‍ഡുകളിലെ വിവരങ്ങള്‍ വ്യക്തവും കൃത്യവുമായിരിക്കണം. നിലവിലെ റേഷന്‍ കാര്‍ഡിലെ പേര്,  വയസ്, ലിംഗം, ബന്ധം, തൊഴില്‍, ഫോണ്‍ നമ്പര്‍, വിലാസം തുടങ്ങിയ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ അവ റേഷന്‍കാര്‍ഡുടമകള്‍ തിരുത്തണം.  മരിച്ചവരുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡില്‍ നിന്നും മാറ്റണം.

sameeksha-malabarinews

അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓണ്‍ലൈനായി സെപ്തംബര്‍ 30നകം  അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സമര്‍പ്പിക്കണം. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ  civilsupplieskerala.gov.in ല്‍  സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!